വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ പാമ്പ് കടിച്ചു

ചാവക്കാട് : മണത്തല പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാല് വയസ്സുകാരി നിയക്കാണ് പാമ്പ് കടിയേറ്റത്.

ഇന്ന് വൈകീട്ട് ആറരമണിയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിച്ചത്. കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ബാലികയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.