mehandi new

കായികോത്സവം – ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു

fairy tale

കുന്ദംകുളം : അഞ്ചു ദിവസങ്ങളിലായി കുന്ദംകുളം നടക്കുന്ന കായികോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു. കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ ഇരുപത്തിയൊന്നംഗ സംഘത്തെ ഹാരമണിയിച്ചും മധുരം നൽകിയും എ സി മൊയ്തീൻ എം എം എയുടെ നേതൃത്വത്തിൽ സംഘാടക സമിതി ബധനി സ്കൂളിലെ രജിസ്ട്രേഷൻ കൗണ്ടറിൽ സ്വീകരിച്ചു.

planet fashion

കണ്ണൂർ സ്വദേശി കോച്ച് ഒളിമ്പ്യൻ മാത്യുവിന്റെ കീഴിലാണ് വിദ്യാർത്ഥികൾ മത്സരത്തിനു എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ലോങ്ങ്‌ ജമ്പിൽ സീനിയർ വിഭാഗത്തിൽ ഗോൾഡ് നേടിയ ആൽബിൻ ആന്റണിയും മത്സരാർത്ഥികളുടെ കൂട്ടത്തിലുണ്ട്. ഇത്തവണ ലോങ്ങ്‌ ജമ്പിനോടൊപ്പം ഹാർഡിൽസിലും, റിലെ വിഭാഗത്തിലും സ്വർണ്ണം കൊയ്യുമെന്നുറച്ചാണ് പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിൾ സംഘം കുന്നംകുളം കാല് കുത്തിയിട്ടുള്ളത്.

Ma care dec ad

Comments are closed.