mehandi banner desktop
Chavakkad online

മന്ത്രിക്കല്ല്യാണം – ഗുരുവായൂർ കോൺഗ്രസ്സിന് ഉത്സവം

Ft

ഗുരുവായൂർ : കല്ല്യാണം മന്ത്രിയുടെ മകന്റെതാണെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുത്ത സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹമാണ് കോൺഗ്രസ്സ് നേതാക്കളുടെയും അണികളുംടെയും ബാഹുല്യംകൊണ്ട് ഉത്സവമായി മാറിയത്. മലപ്പുറം സ്വദേശിനി ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി.  

Jan oushadi

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ രാവിലെ താലികെട്ട് ചടങ്ങുകള്‍ നടന്നത്. എ.പി. അനില്‍കുമാര്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത് കഷ്ടിച്ച് ഒരാഴ്ച തികയുന്നതിന് തൊട്ടുമുമ്പാണ് മകന്റെ വിവാഹം എന്ന പ്രത്യേകതയുമുണ്ട്. മന്ത്രിപദവിയുടെ തിളക്കത്തിനൊപ്പം മകന്റെ വിവാഹാഘോഷം കൂടിയെത്തിയതോടെ മന്ത്രിയുടെ കുടുംബത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇത് ഇരട്ടി മധുരമുള്ള നിമിഷങ്ങളായി മാറി.

ഗുരുവായൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹത്തോടനുബന്ധിച്ചുള്ള വിപുലമായ സല്‍ക്കാരം ഒരുക്കിയിരുന്നത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ സന്നിഹിതരായിരുന്നു.  മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരില്‍ എത്തി നവദമ്പതികളെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിച്ചു. എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല,  പി സി വിഷ്ണു, എം ലിജു, റോജി എം ജോൺ, ബിന്ദു കൃഷ്ണ,  കെ എ തുളസി, അബ്ദുൽ ഗഫൂർ തുടങ്ങിയ മന്ത്രിമാർ, എം എൽ എ മാർ തുടങ്ങി

കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും വലിയൊരു ഒത്തുചേരലിനാണ് ഇന്ന് ഗുരുവായൂര്‍ സാക്ഷ്യം വഹിച്ചത്.

Comments are closed.