mehandi new

തെരുവ് നായ ആക്രമണം – ഇരട്ടപ്പുഴയിൽ ആറു പേർക്ക് കടിയേറ്റു

fairy tale

ചാവക്കാട്. കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരട്ടപ്പുഴ സ്വദേശികളായ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ(22), ആച്ചി വത്സല (65), തൂമാട്ട് ശ്രുതി (30) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

planet fashion

കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷയിലും ആംബുലൻസിലുമായി പരിക്കേറ്റവരെ ചാവക്കാട് താലൂക് ആശുപത്രിയിൽ എത്തിച്ചു.
നാല് പേരെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Comments are closed.