mehandi new

തൊഴിലാളി വിരുദ്ധ നയങ്ങൾ ക്കെതിരെ സമരം ശക്തമാക്കും – അഡ്വ.എം.റഹ്മത്തുള്ള

fairy tale

തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്നു എസ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എം.റഹ്മത്തുള്ള പ്രസ്ഥാവിച്ചു.
ഇടത് മുന്നണി സർക്കാർ വിവിധ തൊഴിൽ മേഖലയോടു കാണിക്കുന്ന അവഗണനക്കെതിരായ സമരവും തുടരും.

നവംബർ 24 നു കർഷക തൊഴിലാളികൾ തൃശൂർ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തും.
ഡിസംബർ രണ്ടാം വാരത്തിൽ ഡൽഹിയിൽ ചേരുന്ന നേതൃയോഗത്തിന്റെ ഭാഗമായി പാർലിമെന്റ് മാർച്ച് നടത്തുമെന്നും ദേശീയ പ്രസിഡണ്ട് കൂടിയായ റഹ്മത്തുള്ള പറഞ്ഞു.

തൃശൂർ ജില്ലാ സ്വതന്ത്ര തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ദിശ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല വൈസ് പ്രസിഡൻ്റ് എൻ എസ് ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി വി പി മൻസൂർ അലി സ്വാഗതം പറഞ്ഞു.

എസ് ടി യു സംസ്ഥാന ട്രഷറർ കെ കെ പി മുഹമ്മദ് അഷറഫ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി പി എം അമീർ, സെക്രട്ടറിമാരായ പി പി കെ ഷാഹുൽ ഹമീദ്, സി അബ്ദുട്ടി ഹാജി, എം എ റഷീദ്, എസ് ടി യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ ഷാഹുൽ ഹമീദ്, ജില്ല ഭാരവാഹികളായ കെ കെ ഇസ്മായിൽ, വി എസ് കാസിം ഹാജി, സി ടി അബ്ദുൽ ലത്തീഫ്, ആർ കെ ഇസ്മായിൽ, പി കെ എം അഷറഫ്, കെ എം വീരാൻകുട്ടി, സെക്രട്ടറിയേറ്റ് അംഗം സി സുൽത്താൻ ബാബു, പി വി അലി. ടി എം എ കാസിം എന്നിവർ പങ്കെടുത്തു.

Royal footwear

Comments are closed.