mehandi new

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

fairy tale

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. ‘ഒന്നിപ്പ്’ എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി ഒരുമനയൂർ പഞ്ചായത്തിൽ കഴുത്താക്കൽ ഭൂസമര യൂണിറ്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകിയ പാരമ്പര്യം പാർട്ടിക്കുണ്ട്. കുത്തകകൾക്ക് ഭൂമി ദാനം നൽകുന്ന ഭരണകൂടങ്ങൾ ഭൂരഹിതരായ ജനതയെ തുടർച്ചയായി വഞ്ചിക്കുകയാണ്. ഭവന പദ്ധതികൾ പ്രഖ്യാപിച്ച് ഭൂസമരങ്ങളെ ഒറ്റുകൊടുക്കാൻ ശ്രമിച്ചവർ ആവശ്യമായ പണം നൽകാതെ ജനങ്ങളെ പെരുവഴിയിലാക്കുന്നു. ഈ വഞ്ചനക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

planet fashion

ജില്ലാ ഭൂസമര കമ്മിറ്റി കൺവീനർ റഖീബ് തറയിൽ അധ്യക്ഷത വഹിച്ചു. തങ്ങൾപടി സെന്ററിൽ നിന്നും ഭൂസമര യൂണിറ്റ് പ്രവർത്തകരും പാർട്ടി പ്രവർത്തകരും പ്രസിഡൻറിനെ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ സംഗമത്തിൽ ഭൂസമര യൂണിറ്റിലെ കുടുംബത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു, ഒരുമനയൂർ കഴുത്താക്കൽ ഭൂസമര യൂണിറ്റ് പ്രസിഡന്റ്‌ വഹദുന്നീസ സാദിഖ്, ഭൂസമര സമിതി ജില്ലാ കമ്മിറ്റി അംഗം പി. വി. അഷറഫ്, വെൽഫെയർ പാർട്ടി വില്യംസ് യൂണിറ്റ് കമ്മിറ്റി അംഗം ബാബു നസീർ, തെക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ വി. എൻ. അരവിന്ദൻ, മുത്തന്മാവ് യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ സുഹൈൽ എന്നിവർ ഹാരാർപ്പണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സി. എ. ഉഷാകുമാരി, തൃശൂർ ജില്ലാ പ്രസിഡന്റ്‌ എം. കെ. അസ്‌ലം, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. എം .കെ. സൈഫുദീൻ,എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി കെ. വി. ഷിഹാബ്, മുംതാസ് കരീം, ഷുക്കൂർ, അഫീഫ് ബിൻ അലി, സുബൈർ എച്ച്, പി. വി. നൗഷാദ് എന്നിവർ സ്വീകരണ സമ്മേളത്തിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.