mehandi new

എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി.

planet fashion

ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ല ജനറൽ സെക്രട്ടറി വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി വി ഉമ്മർ കുഞ്ഞ്, എസ് ടി യു ജില്ല ഭാരവാഹികളായ മുട്ടിൽ ഖാലിദ്, കെ കെ ഇസ്മയിൽ, ആർ കെ ഇസ്മയിൽ, ന്യുസ് പേപ്പർ ഏജന്റ്സ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അസീസ് മന്നലം കുന്ന്, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത്, ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി റിയാസ് ചാവക്കാട്, മുനിസിപ്പൽ കൗൺസിലർ ഫൈസൽ കാനമ്പുള്ളി, മുനിസിപ്പൽ സെക്രട്ടറി പി എം അനസ് എന്നിവർ നേതൃത്വം നൽകി.

പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ദലാംകുന്ന് സെന്ററിൽ നടന്ന എസ് ടി യു സ്ഥാപക ദിനാചരണം മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി. കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല ട്രഷറർ കെ. കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് മുഖ്യ പ്രഭാഷണം നടത്തി. പാലക്കൽ ആലു പതാക ഉയർത്തി.
മുസ്ലിം ലീഗ് വാർഡ്‌ പ്രസിഡണ്ട് വി.കെ ഹനീഫ, ഹുസൈൻ എടയൂർ, ഹാഷിം കോൽക്കാരൻ, വി. കെ മുഹമ്മദുണ്ണി, സുലൈമാൻ, എം. കെ ജിഷാദ്, വി.എം മുനീർ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് വാർഡ്‌ ജനറൽ സെക്രട്ടറി ടി. എം ജിൻഷാദ് സ്വാഗതവും ഹംസു പാലക്കൽ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.