വട്ടേക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മുറിയുടെ വാതിൽ തുറക്കാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മുറിയിൽ അശ്വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന അശ്വിൻ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ വിജയിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Comments are closed.