പാലയൂർ : ജീവിത വിജയം നേടാൻ വിദ്യാർത്ഥികൾ കരുതലോടെ കഠിനാധ്വാനത്തിലൂടെ മുന്നേറണം എന്ന് ഉമാ തോമസ് എം എൽ എ. യു ഡി എഫ് പാലയൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച എക്സലൻസ് അവാർഡ് 2024 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ജീവിതത്തിൽ ലക്ഷ്യബോധം പ്രധാന്യമാണെന്നും, വ്യക്തിത്വം അടയാളപെടുത്താൻ വിദ്യാഭ്യാസം കൊണ്ട് സാധിക്കണമെന്നും എം എൽ എ പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്ക് വഹിച്ച പ്രസ്ഥാനമാണ് ഐക്യ ജനാധിപത്യ മുന്നണി. വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾ മുന്നേറുമ്പോൾ അവരെ ചേർത്ത് പിടിക്കുന്ന ദൗത്യമാണ് യു ഡി എഫ് ചെയ്തുവരുന്നത് എന്നും എം എൽ എ കൂട്ടി ചേർത്തു. പ്രമുഖ മോട്ടിവേഷൻ ട്രൈനർമാരായ ഡോ ജിന്റോ ജോൺ, രശ്മി വാര്യർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
കഴിഞ്ഞ അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, ഐ സി എസ് സി, പരീക്ഷയിൽ വിജയിച്ച ചാവക്കാട് നഗരസഭാ പരിധിയിലെ പതിമൂന്ന്, പതിനാല് വാർഡുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും യൂ ഡി എഫ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
യൂ ഡി എഫ് യൂണിറ്റ് ചെയർമാൻ ദസ്തഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡന്റ് കെ വി യുസഫ് അലി, കെ വി സത്താർ, സി എ ഗോപപ്രതാപൻ, വാർഡ് കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, ഫിറോസ് തെക്കും പുറം, ലത്തീഫ് പാലയൂർ, അനീഷ് പാലയൂർ, നൗഷാദ് തെക്കുംപുറം, സി എം മുജീബ്, പി വി മനാഫ്, ഖലീൽഷാ, കെ എം സദിഖ്, ആസിഫ് വലിയത്ത്, സുഭാഷ് പൂക്കാട്ട്, ഇക്ബാൽ കളിയത്ത്, അഷറഫ്, അൻസിൽ കെ സ്, റഫീഖ്, സി എസ് സുബ്രു എന്നിവർ സംസാരിച്ചു. ആരിഫ് പാലയൂർ സ്വാഗതവും, പി വി പീറ്റർ നന്ദിയും പറഞ്ഞു.
Comments are closed.