mehandi new

ഭിന്നശേഷിക്കാരോട് കൂട്ടുകൂടി വേനലവധി ക്യാമ്പ്

fairy tale

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ മുകുളങ്ങൾക്ക് തുടക്കമായി. ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം മറ്റു സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് മുകുളങ്ങൾ എന്ന പേരിൽ വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഗുരുവായൂർ ദേവസ്വം മ്യൂറൽ ഇൻസ്റ്റിറ്റൂഷൻ പ്രിൻസിപ്പൽ കെ. യു കൃഷ്ണകുമാർ കേമ്പ് ഉദ്ഘാടനം ചെയ്തു.
ദൃശ്യ മാധ്യമ പ്രവർത്തകനും ഞമനെങ്ങാട് തിയേറ്റർ വില്ലേജിന്റ സെക്രട്ടറിയുമായ പ്രദീപ്‌ നാരായണൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ഇൻസൈറ്റ് രക്ഷാധികാരി, റിട്ട ഡി വൈ എസ് പി കെ. ബി സുരേഷ് അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാരിദഹംസ സ്വാഗതം പറഞ്ഞു.

planet fashion

ഉദ്ഘാടന സെഷനിൽ ചിത്രങ്ങളേയും നിറങ്ങളേയും കുറിച്ച് കൃഷ്ണകുമാർ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മനസ്സിലാവുന്ന രീതിൽ ചിത്രങ്ങൾ വരപ്പിക്കുകയും അവക്ക് നിറങ്ങൾ കൊടുക്കാൻ പരിശീലനം നൽകുകയും ചെയ്തു. നിറങ്ങൾ നൽകി ചിത്രങ്ങൾ മനോഹരമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലൈഫ് സ്കിൽ ക്ലാസ്സുകൾക്ക് സുജി മിസ്സ്‌ നേതൃത്വം നൽകി.
എല്ലാ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.

മറ്റു സ്റ്റാഫ്‌ അംഗങ്ങളായ സീനത്ത് റഷീദ്, അനീഷ് സമദ്, ചിഞ്ചിന മിസ്സ്‌, എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ ആയ ശ്രീലക്ഷ്മി, കൗലത്ത്, നജ്മു, ടൈനി മുതലായവരും പങ്കെടുത്തു.
വിദ്യാർത്ഥികളോടൊപ്പം രക്ഷാകർത്താക്കളും മറ്റു പൗര പ്രമുഖരും ക്യാമ്പിൽ സജീവ സാന്നിധ്യമായി.

Ma care dec ad

Comments are closed.