mehandi new

സൂറത്ത് കോടതിയുടെ വിധി ജനാധിപത്യവിരുദ്ധം – സി. എച്ച്. റഷീദ്

fairy tale

കടപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി ജനാധിപത്യവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥയുടെ സമാപനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീരവ് മോദിയും ലളിത് മോദിയും നടത്തിയ തീവെട്ടി കൊള്ള ചൂണ്ടിക്കാട്ടി സംസാരിച്ചതിന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ അവഹേളിച്ചു എന്ന് പറഞ്ഞു മറ്റൊരു സംസ്ഥാനത്തെ കോടതിയിൽ കേസെടുപ്പിച്ചത് നിയമവ്യവസ്ഥയിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്,
ജനാധിപത്യത്തിന്റെ കരുത്താണ് പ്രതിപക്ഷം, അതിനെ ദുർബലപെടുത്തി ഇന്ത്യയുടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോഡിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

planet fashion

മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി കെ സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി, പി എം മുജീബ്, ആർ. കെ. ഇസ്മായിൽ, എ. എച്ച്. ആബിദ്, പി എം സെയ്ത് മുഹമ്മദ്, ആർ. എസ്. മുഹമ്മദ്‌ മോൻ, വി. ഉമ്മർ ഹാജി, സി. കോയ, സി. അലികുഞ്ഞി, വി. പി. മൻസൂർ അലി, റാഫി വലിയകത്ത്, പി എ അഷ്കർ അലി, പി കെ അലി, ഹസീന താജുദ്ദീൻ, സാലിഹ ഷൗക്കത്ത്, ഷൈല മുഹമ്മദ്, മൈമൂന ഹുസ്സൻ കുട്ടി, സുനില, ശുഭജയൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.