
ചാവക്കാട് : കാറും മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത് റംളാൻ അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ അനസും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരും ചേർന്നാണ് കൃത്യം നടത്തിയത്. അന്നകര സ്വദേശി വടേരി വീട്ടിൽ രതീഷും ഭാര്യയും ചാവക്കാട് കോടതിയിൽ പരാതി നൽകാൻ വേണ്ടി എത്തിയതായിരുന്നു. വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന ഇരുവരെയും ബലമായി കാറിൽ നിന്നിറക്കി എർട്ടിഗ കാറും കാറിലുണ്ടായിരുന്ന 49,000 രൂപയും രതീഷിന്റെ കയ്യിലുണ്ടായിരുന്ന സാംസങ് 23 മൊബൈൽ ഫോണുമായി പ്രതികൾ കടന്നു കളയുകയായിരുന്നു.
സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

Comments are closed.