mehandi banner desktop
Browsing Tag

Akalad

കൗതുക പിറവി – നെറ്റിയിൽ കണ്ണുമായി ഒറ്റക്കണ്ണൻ ആട്ടിൻ കുട്ടി

പുന്നയൂർ : വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി നെറ്റിയിൽ കണ്ണുമായി ഒറ്റക്കണ്ണൻ ആട്ടിൻ കുട്ടി. അകലാട് മൂന്നയിനി കിഴക്ക് ഭാഗം കൊട്ടിലിൽ ഹസീന എന്ന ഐഷയുടെ വീട്ടിലെ ആടാണ് നെറ്റിയിൽ കണ്ണുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്.

ഗാന്ധി ഗ്രാമം പദ്ധതി – രമേശ് ചെന്നിത്തല അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതിയിൽ എത്തി. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട്

ഗാന്ധിഗ്രാമം പദ്ധതി: രമേശ് ചെന്നിത്തല നാളെ അകലാട് നായാടി ഉന്നതിയിൽ

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതി സന്ദർശിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദിവാസി-പട്ടികജാതി

അകലാട് സ്വദേശി ദുബായിൽ നിര്യാതനായി

ചാവക്കാട്: അകലാട്, ഒറ്റയിനിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ അബ്ദുറഹ്മാൻ ഹാജി (ഗോൾഡൺ ഗ്ലാസ്) മകൻ മുഹമ്മദ്‌ ജാസിർ (41) ദുബായിൽ നിര്യാതനായി  മാതാവ് മൈമൂന. ഭാര്യ: ബ്രഹ്മക്കുളം, പുത്തൻപുരക്കൽ ബഷീർ മകൾ റംഷീന. മക്കൾ: ഫസാൻ, സിയ,

ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേള 28 ന് – 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

പുന്നയൂർ: : ജൂലൈ 28 ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 28 തിങ്കളാഴ്ച

ഇ വി മുഹമ്മദാലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

ചാവക്കാട്: ദേശീയപാത സമര സമിതി സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലിയുടെ വേർപാടിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. അകലാട് സിദുഖുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ ചാവക്കാട് മേഖല കമ്മിറ്റി മേഖല ചെയർമാൻ വി.

അകലാട് ബദർ പള്ളി ബീച്ചിൽ നാശം വിതച്ച് കാറ്റ്

പുന്നയൂർ : അകലാട് ബദർ പള്ളി പടിഞ്ഞാറ് ഭാഗം ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. വീടുകളുടെ ഓടുകളും ഷീറ്റുകളും കാറ്റിൽ പറന്നു പോയി. വീട്ടുമതിൽ തകർന്നു വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ വിറപ്പിച്ച്

നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം – എസ് ബി എസ് ചങ്ങാത്തം കൂടി

അകലാട് : നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന വിഷയത്തിൽ അകലാട് മർക്കസ് മദ്രസയിൽ സുന്നി ബാല സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ഹംസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് വടക്കേക്കാട് സി ഐ കെ

അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു അപകടം

ചാവക്കാട് :   ദേശീയപാത 66 അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി അപകടം. ബുധനാഴ്ച്ച പുലർച്ചെ 5 മണിക്ക് അകലാട് ബദർ പള്ളി  പരിസരത്താണ് അപകടം സംഭവിച്ചത്. ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറി

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം – ഒരു മരണം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: അകലാട് അഞ്ചാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്.  ബൈക്ക് യാത്രികനായ അകലാട് എം.ഐ.സി സ്വദേശി നന്ത്യാണത്തിൽ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്.  ബൈക്ക് യാത്രികരായ അകലാട് സ്വദേശി