mehandi new

തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദന സദസ്സും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദനസദസ്സും സംഘടിപ്പിച്ചു. മനുഷ്യാവകാശദിനത്തിൽ ഒരുമനയൂർ പഞ്ചായത്ത്‌ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി തനിമ കലാസാഹിത്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ്‌ സജദിൽ മുജീബ് ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ്‌ സുലൈമാൻ അസ്ഹരി അധ്യക്ഷത വഹിച്ചു.  സദസ്സിൽ പ്ലേക്കാർഡ് ഉയർത്തിപിടിച്ചുകൊണ്ട് ഫലസ്തീൻ ജനതക്ക് ഐക്യധാർഢ്യം അർപ്പിച്ചു. തുടർന്ന് ബഷീർ അവാർഡ് ജേതാവും സാഹിത്യകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ  മനുഷ്യാവകാശ സംരക്ഷണ സന്ദേശം നൽകി. 

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്ത മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന കവിതാ സമാഹാരം രചിച്ച സൗദ ബാബു നസീറിനും, കരയും കടലും കുറെ മനുഷ്യരും  എന്ന യാത്രാവിവരണം രചിച്ച ഷൈൻ ഷാജി പുന്നത്തൂരിനും, കരിനിലാവ് എന്ന കഥാസമാഹാരം രചിച്ച ഹനീഫ് പതിയാരിയിൽ എടക്കഴിയൂർ, ഉയരങ്ങൾ ആഴങ്ങൾ എന്ന  യാത്രാവിവരണം രചിച്ച ഹുസൈൻ ഗുരുവായൂരിനും ഉപജില്ലാ കലോത്സവ പ്രതിഭകളായ അംഗന അശോകൻ, ശ്രേയ സുരേഷ് എന്നിവരെയും  ആദരിച്ചു.

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂൾ മാനേജറും ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ വൈസ് പ്രസിഡണ്ടുമായ അബൂബക്കർ ഹാജി, ഒരുമനയൂർ ഗുരു ബ്രഹ്മകലാക്ഷേത്ര അധ്യാപകൻ സുനിൽകുമാർ, ചാവക്കാട്-ഒരുമനയൂർ ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് പികെ ഫസലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ്‌ സിനാൻ പ്രാർത്ഥനയും തനിമ ചാവക്കാട് ചാപ്റ്റർ സെക്രട്ടറി അക്ബർ പെലെമ്പാട്ട് സ്വാഗതവും, കെ. വി. ഷിഹാബ് നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.