കാണാതായ യുവാവിന്റെ മൃതദേഹം കോട്ടപ്പടി സെന്ററിലെ കിണറ്റിൽ കണ്ടെത്തി

ഗുരുവായൂര്‍: ഇന്നലെ ഉച്ചതിരിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

പുത്തമ്പല്ലി ഓവാട്ട് സുധാകരൻറോ മകന്‍ സുഗീതിൻറെ (കണ്ണന്‍-30) മൃതദേഹമാണ് കോട്ടപ്പടി സെൻററിലെ പൊതു കിണറ്റിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് ഞായറാഴ്ച വൈകീട്ടാണ് കിണറ്റിൽ മൃതദേഹം കണ്ടത്.
ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ ഉച്ചതിരിഞ്ഞു കോട്ടപ്പടി സെന്ററിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിവെച്ച് ഒരു ഫോൺ കോൾ അറ്റന്റ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയതായിരുന്നു.
കിണറിന്റെ തിണ്ണയിൽ ഇരുന്നു സംസാരിക്കുകയായിരുന്ന ചിലരാണ് കിണറ്റിൽ യുവാവിന്റെ മൃതദേഹം പൊന്തിക്കിടക്കുന്നത് കണ്ടത്.
അമ്മ: ഗീത. സഹോദരങ്ങൾ: ജിഷ്ണു, വൈശാഖ്.

Comments are closed.