mehandi new

അബുദാബിയിൽ ഒരുമാസം മുൻപ് കാണാതായി മരിച്ചനിലയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

fairy tale

അബുദാബി : അബുദാബിയിലെ മുസഫയിൽ നിന്ന് ഒരുമാസം മുൻപ് കാണാതാവുകയും പിന്നീട് എ ബി സെഡ് സിറ്റിയിലെ കെട്ടിടത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെടുക്കുകയും ചെയ്ത ചാവക്കാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. കെ.എം.സി.സി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയംഗവും ഒരുമനയൂർ തൈക്കടവ് ആശാൻ റോഡിൽ താമസിക്കുന്ന കാളത്ത് സെലീമിന്റെ മകനുമായ ഷമീലിന്റെ (28) മൃതദേഹം ബനിയാസ് സെൻട്രൽ മോർച്ചറിയിൽ നിന്നും നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് മോർച്ചറിക്കടുത്തുള്ള മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കും ( യു എ ഇ സമയം 8 pm ). നാളെ ചൊവ്വാഴ്ച പുലർച്ചെ അബുദാബിയിൽ നിന്നും പുറപ്പെട്ട് രാവിലെ എട്ടര മണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന ഫ്‌ളൈറ്റിൽ മൃതദേഹം നാട്ടിലെത്തും. രാവിലെ പതിനൊന്നു മണിയോടെ തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

planet fashion

മാർച്ച് 31ന് വൈകീട്ട് അബൂദാബി മുസഫയിൽ വെച്ച് കാണാതായ ഷമീലിനെപ്പറ്റി ഒരു മാസമായി ഒരറിവും ഉണ്ടായിരുന്നില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ മൂന്നാം തിയതിയാണ് മൃതദേഹം കണ്ടെത്തിയത്.

അബുദാബി കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ എക്കൗണ്ടന്റായി പ്രവർത്തിച്ച് വരികയായിരുന്നു എം കോം ബിരുദധാരിയായ ഷമീൽ അവിവാഹിതനാണ്. മാതാവ് : സഫീന. സഹോദരൻ : അജ്മൽ. സഹോദരി : ….

Macare 25 mar

Comments are closed.