mehandi new

പാലയൂർ പള്ളിക്കുളത്തിലെ വിദ്യാർത്ഥിയുടെ മരണം – മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നെന്ന് പ്രഥമ വിവരം

fairy tale

ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരന്റെ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കുളത്തിൽ വീണു മരിച്ചെന്നാണ് പ്രഥമ വിവരം. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് ഇന്ന് വൈകുന്നേരം പാലയുർ സെന്റ് തോമാസ് പള്ളിയിലെ തളിയകുളത്തിൽ വീണു മരിച്ചത്. പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹർഷ്. പലയൂർ തീർത്ഥ കേന്ദ്രം സെന്റ് തോമാസ് പള്ളിയിലെ ആൾത്താര ബാലനുമാണ്.

planet fashion

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
നോമ്പ് കാലമായതിനാൽ പള്ളിയിൽ കുരിശിന്റെ വഴി തുടങ്ങിയ ആരാധനാ ചടങ്ങുകൾ വൈകുന്നേരങ്ങളിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പള്ളിയിൽ നേരത്തെ തന്നെ എത്തിയ ഹർഷും സുഹൃത്തും കൂടെ തളിയകുളത്തിലേക്ക് പോവുകയും, മുഖം കഴുകാനായി കുളത്തിൽ ഇറങ്ങിയ ഹർഷ് നിഹാർ കാൽ വഴുതി കുളത്തിലേക്ക് വീഴുകയും ചെയ്തെന്നാണ് പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒച്ചവെച്ചതിനെതുടർന്ന് പള്ളിയിലുണ്ടായിരുന്നവർ ഓടിവരികയും കുളത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഗുരുവായൂർ ഫയർ ഫോഴ്സ് എത്തി തിരഞ്ഞെപ്പോൾ അതികം ആഴമില്ലാത്തിടത്ത് നിന്നും മണ്ണിൽ മുഖം അമർന്ന നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Macare 25 mar

Comments are closed.