mehandi new

ലഹരിക്കെതിരെ പാവറട്ടി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ദേയമായി

fairy tale

പാവറട്ടി :  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ്  മീന പി. എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് പ്രതിനിധി  സി.ജെ ഷൈനി സന്ദേശം നൽകി.  പ്ലക്കാർഡ് നിർമ്മിച്ചും, ലഹരി വിരുദ്ധ ബാഡ്ജ് ധരിച്ചും വിദ്യാർത്ഥികൾ ബോധവൽക്കരണ റാലിയിൽ അണിനിരന്നു.  മരുതയൂർ കവല സെന്ററിൽ സംഘടിപ്പിച്ച പരിപാടികളിൽ ലഹരിക്കെതിരെ കുട്ടികൾ വർണ്ണാഭമായ ഫ്ലാഷ് മോബ് നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി.  വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഗാനാലാപനവും ഉണ്ടായി. തുടർന്ന് “ലഹരി എന്ന സാമൂഹിക വിപത്ത് ” എന്ന വിഷയത്തിൽ അഡ്വക്കറ്റ്  സുജിത് അയിനിപുള്ളി, ഡോക്ടർ ആതിര എം അനിൽകുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.