mehandi new

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം

fairy tale

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തിയ്യതികളിൽ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് ” എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, ഐ ടി കോൺഫറൻസ്, വനിതാ സമ്മേളനം, ഭാഷാസമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, ധൈഷണിക സമ്മേളനം, യാത്രയയപ്പ് സമ്മേളനങ്ങളും അധ്യാപക ശക്തിപ്രകടനവും, പൊതുസമ്മേളനവും ഉണ്ടായിരിക്കും.

ഫെബ്രുവരി 2 വ്യാഴം ഉച്ചക്ക് 3 ന് ചാവക്കാട് രാജഹാളിൽ കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ടി പി അബ്ദുൽ ഹഖ് പതാക ഉയർത്തും.
തുടർന്ന് വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുൽ ഹഖ് അധ്യക്ഷത വഹിക്കും.
രാത്രി ഏഴിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്വാഗത സംഘം ചെയർമാൻ സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30 ന് ഐ.ടി. കോൺഫറൻസ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന വനിതാ സമ്മേളനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഭാഷാ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പ്രമേയങ്ങൾക്ക് രൂപം നൽകുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും.

ശനിയാഴ്ച രാവിലെ വിദ്യാഭ്യാസ സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
11ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ധൈഷണിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2.30 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുതുവട്ടൂരിൽ നിന്ന് അധ്യാപക ശക്തി പ്രകടനം 4.30 ന് ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നടക്കുന്ന സമാപന സമ്മേളനംകെ.പി. എ. മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ മുഖ്യാതിഥിയാകും.

സ്വാഗതസംഘം ചെയർമാൻ സി.എച്ച്. അബ്ദുൽ റഷീദ്, കെ. എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ്, മുൻ പ്രസിഡന്റ് ഇബ്രാഹിം മുതൂർ, സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി, മൻസൂർ മാടമ്പാട്ട്, മുഹ്സിൻ പാടൂർ, എം ഇ അബ്ദുൽ നാസർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Royal footwear

Comments are closed.