കോവിഡ് കാലത്ത് തണലായവർക്ക് താങ്ങായി മുസ്‌ലിം ലീഗ്
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കടപ്പുറം : പഞ്ചയത്തിലെ 16,15,14, 5 വാർഡുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് തൊട്ടാപ്പ് മുസ്‌ലിം ലീഗ് നേതൃത്വം സാമ്പത്തിക സഹായം നൽകി.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഒട്ടേറെ പ്രയാസങ്ങൾക്ക് നടുവിൽ ട്രിപ്പിൾ ലോക്ക് ഡൗണിലും കണ്ടൈൻമെന്റ് സോണിലും രാപ്പകലില്ലാതെ ഓടി നടന്ന തൊട്ടാപ്പിലെ ആർ ആർ ടി വോളന്റീർമാരെയാണ് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ കെ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ആർ ആർ ടി ചിലവിലേക് സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്തു.
പഞ്ചായത്തിലെ നിസ്തുലമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന 15, 14 വാർഡ് ആശാ വർക്കർമാരായ രാഗി, ഷൈറ അബ്സർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വലിയ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും എല്ലാം മറന്നു മുന്നിട്ടിറങ്ങിയ ആർ ആർ ടി വോളന്റീർമാർ നാടിന്റെ പൊതു സാമ്പത്താണെന്നും അവർക്ക് താങ്ങാവുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മഹത്ത്വരമാണെന്നും സി ച്ച് റഷീദ് പറഞ്ഞു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ അബ്ദുൽ കരീം അധ്യക്ഷനായിരുന്നു.
ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി കെ അബൂബക്കർ, വാർഡ് മെമ്പർ പി എച്ച് തൗഫീഖ് ആശാവർക്കർമാർ, ആർ ആർ ടി മാർ എന്നിവർ സംബന്ധിച്ചു.
Comments are closed.