mehandi banner desktop
Chavakkad online

സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആൻ – ഐ.എസ്‌.എം ഖുർആൻ സമ്മേളനം

Ft

ചാവക്കാട്: സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും സുരക്ഷയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആനെന്ന് ഐ.എസ്‌.എം ‘വെളിച്ചം’ ഖുർആൻ പഠന സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീയും പുരുഷനും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്നും ആത്മീയവും ധാർമികവുമായ ഉത്തരവാദിത്വങ്ങളിൽ ഇരുവർക്കും തുല്യമായ മൂല്യമുണ്ടെന്നും ഖുർആൻ പഠിപ്പിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. സ്ത്രീയുടെ അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തിലും സമൂഹത്തിലും മാന്യമായ പങ്കാളിത്തത്തിനുള്ള അവസരവും ഖുർആൻ അംഗീകരിക്കുന്നു. സ്ത്രീകളെ അപമാനിക്കുന്നതോ അവരുടെ അവകാശങ്ങളും അന്തസ്സും ചോദ്യം ചെയ്യുന്നതോ മതത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്നും സമ്മേളനം വ്യക്തമാക്കി.കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്‌.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു. കെ.പി. നൗഷാദലി എം.എൽ.എ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ പ്രസംഗിച്ചു.വനിതാ സമ്മേളനം എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പ്രസിഡന്റ് സഫിയ്യ അലി അധ്യക്ഷത വഹിച്ചു. പഠന സെഷനിൽ ‘ഖുർആൻ: വീടകങ്ങളുടെ വെളിച്ചം’ എന്ന വിഷയത്തിൽ ആയിഷ ചെറുമുക്കും ‘ഖുർആനും ആയിഷ (റ)യും’ എന്ന വിഷയത്തിൽ നബീല കുനിയിലും ക്ലാസുകൾ നയിച്ചു.പഠന ക്യാമ്പിൽ ഐ.എസ്‌.എം സംസ്ഥാന സെക്രട്ടറി ഇ.കെ. ബരീർ അസ്ലം അധ്യക്ഷത വഹിച്ചു. ‘കരുതിയിരിക്കുക, ഖുർആൻ ദുർവ്യാഖ്യാനങ്ങളെ’ എന്ന വിഷയത്തിൽ ഹനീഫ് കായക്കൊടിയും ‘ഖുർആനോടൊപ്പം വളരട്ടെ നമ്മുടെ മക്കൾ’ എന്ന വിഷയത്തിൽ ജൗഹർ അയനിക്കോടും ‘ഖുർആനിന്റെ വെളിച്ചത്തിലേക്ക്’ എന്ന വിഷയത്തിൽ ഹാഫിസ് റഹ്‌മാൻ പുത്തൂരും ക്ലാസുകൾക്ക് നേതൃത്വം നൽകി.വിദ്യാർഥികൾക്കായി ‘ബാല വെളിച്ചം – കുരുന്നുകൂട്ടം’ സെഷനും നടന്നു. പി. യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ‘ഖുർആനിലൂടെ ജീവിച്ച സ്വഹാബത്ത്’ എന്ന വിഷയത്തിൽ ഷാഹിദ് മുസ്‌ലിം ഫാറൂഖിയും ‘സ്ക്രീൻ ടൈമിലെ ഇസ്‌ലാം’ എന്ന വിഷയത്തിൽ ജാസിർ രണ്ടത്താണിയും പഠന സെഷനുകൾക്ക് നേതൃത്വം നൽകി.സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. വെളിച്ചം സംസ്ഥാന ചെയർമാൻ കെ.എം.എ. അസീസ് അധ്യക്ഷത വഹിച്ചു. ഐ.എസ്‌.എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, അഷ്‌റഫ് ഷാഹി ഒമാൻ, ഡോ. കെ.എ. അബ്ദുൽ ഹസീബ് മദനി, യു.എ.ഇ. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി പി.എ. ഹുസൈൻ, ജംഷിദ് ഇരിവേറ്റി, എം.എം. അക്ബർ, അൻസാർ നന്മണ്ട എന്നിവർ പ്രസംഗിച്ചു

Jan oushadi

Comments are closed.