mehandi new

ഗുരുവായൂർ മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും

fairy tale

ചാവക്കാട് : ഗുരുവായൂർ പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും. അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.
മുതുവട്ടൂർ ജങ്ക്ഷനിൽ നിന്നും രാജാ ആശുപത്രി വഴി ഗുരുവായൂരിലേക്കുള്ള ഗതാഗതമാണ് ഒക്ടോബർ പന്ത്രണ്ടാം തിയതി മുതൽ നോരോധിച്ചിട്ടുള്ളത്.

planet fashion

മുതുവട്ടൂർ ഭാഗത്ത്‌ നിന്നും ഗുരുവായൂരിലേക്ക് പോകേണ്ടവർ മമ്മിയൂർ വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.

കോട്ടപ്പടി മുതൽ മുതുവട്ടൂർ വരെ അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിക്കുന്നതിനാണ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്.
കോട്ടപ്പടി മുതൽ മമ്മിയൂർ വരെ 45 ദിവസവും, മമ്മിയൂർ മുതൽ പടിഞ്ഞാറെ നടവരെയും പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെ 30 ദിവസവും എടുത്ത് 3 ഭാഗങ്ങളായാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.

Comments are closed.