
പുന്നയൂർക്കുളം : തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ മുങ്ങിമരിച്ചു. വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ എമില്‍ ബെന്നി (15)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കുന്നത്തൂര്‍ എള്ളൂരകായില്‍ റോഡിലുള്ള കണ്ണത്ത് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. എമിൽ കുളത്തിൽ മുങ്ങിപ്പോവുന്നത് കണ്ട കൂട്ടുകാരുടെ നിലവിളിയെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി എമിലിനെ എടുത്ത് പുന്നൂക്കാവ് ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് : ജയിന്‍. സഹോദരങ്ങൾ : എറിക്ക് ബെന്നി, എറിന്‍ ബെന്നി.

Comments are closed.