mehandi new

മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

fairy tale

planet fashion

അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.
അകലാട് മൊയ്‌തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ശിഫാനാണ് (9) മരിച്ചത്.
മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ശിഫാൻ. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്‌കൂളിന് അവധി നൽകി.

ചെറിയ ചീമകൊന്നയിൽ കയറികളിക്കുമ്പോഴാണ് ശിഫാൻ വീണത്. മരത്തിൽ നിന്നും വീണ ശിഫാന് കയ്യിൽ ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിന്നീട് രാത്രി എട്ടുമണിയോടെ കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ചാവക്കാട് ഹയാത് ആശുപത്രിയിലും അവസ്ഥ സങ്കീണ്ണമാണെന്ന് മനസ്സിലായതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ ആന്തരീക രക്തസ്രാവം കണ്ടെത്തുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മരണം.

നാലുമക്കളിൽ മൂത്തവനാണ് ശിഫാൻ. താഴെയുള്ള രണ്ടു സഹോദരങ്ങൾ എൽ എഫ് സ്കൂളിൽ രണ്ടാം ക്ലാസിലും എൽ കെ ജി യിലും പഠിക്കുന്നു.

Macare 25 mar

Comments are closed.