mehandi new

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്

fairy tale

പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച നിലയിലായിരുന്നു.

planet fashion

കൂടെ ജോലി ചെയ്യുന്നവരാണ് തിരുപ്പതിയെ തിരിച്ചറിഞ്ഞത്. നാട്ടിൽ നിന്നും ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ട്.

മൃതദേഹം കരക്കെത്തിച്ച മത്സ്യതൊഴിലാളികൾ ഉടൻ തന്നെ തീരദേശ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Ma care dec ad

Comments are closed.