
ഓവുങ്ങൽ : ഉന്നത വിജയം കൈവരിച്ച പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളെ അനുമോദിച്ച് വെൽഫയർ പാർട്ടി ഓവുങ്ങൽ യൂണിറ്റ് വിജയമധുരം സങ്കടിപ്പിച്ചു. പുന്ന സെന്ററിൽ നടന്ന പരിപാടി വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷരീഫ് അബൂബക്കർ സ്വാഗതം ആശംസിച്ചു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് അക്ബർ പെലമ്പാട്ടു, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സി. ആർ. ഹനീഫ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. സെക്രട്ടറി നൗഫൽ നന്ദിയും പറഞ്ഞു.


Comments are closed.