ബാഡ്മിന്റൺ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി : ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം നെല്ലിശ്ശേരി വിൻസെന്റ് മകൻ റിൻസോ (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി 7.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുവൈത്തിലായിരുന്ന റിൻസോയും കുടുംബവും ക്രിസ്മസിനും പള്ളി പെരുന്നാളിലും പങ്കെടുക്കാൻ ഡിസംബർ രണ്ടിനാണ് നാട്ടിൽ വന്നത്. മാതാവ് : കൊച്ചുമേരി. ഭാര്യ: ജീതു. മക്കൾ : ഏദംആന്റണി, ഐസമറിയ. സഹോദരൻ : മാർഷൽ.


Comments are closed.