mehandi new

പെയിന്റിംഗിനിടെ തലയടിച്ചു വീണു യുവാവ് മരിച്ചു

fairy tale

വട്ടേക്കാട് : പെയിന്റിംഗ് പണിക്കിടെ തലയടിച്ചു വീണു യുവാവ് മരിച്ചു. കടപ്പുറം നോളി റോഡ് സ്വദേശി പുത്തൻപുരയിൽ ഹമീദ് മകൻ കബീർ (39) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം.

planet fashion

വട്ടേക്കാട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ പെയിന്റ് പണിക്കിടെ ഫ്‌ളോർ കഴുകിക്കൊണ്ടിരിക്കെ കബീർ തലയടിച്ചു വീഴുകയായിരുന്നു.

എങ്ങണ്ടിയൂർ ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ ഉടൻ തന്നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന അസുഖം കബീറിനുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഭാര്യ : ഫസീല. നാല് വയസുള്ള മകനുണ്ട്.

Macare 25 mar

Comments are closed.