യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് സ്വദേശി ആന്തൂരയിൽ ഷബീർ ( 32) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് ഷബീർ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വടക്കേകാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആന്തൂരയിൽ മുസ്തഫ(മുത്തു)യുടെ സഹോദരനാണ് ഷബീർ.

Comments are closed.