
ചാവക്കാട് : അധികാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.. കെ.പി.സി.സി മുൻ അംഗം സി. എ ഗോപപ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്തതിന്റെ പേരിൽ അത്യാവശ്യ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ജനം വില്ലജ് ഓഫീസ് കയറിയിറങ്ങി വലയുകയാണ്.

ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ പി. വി ബദറുദ്ധീൻ, എം. എസ് ശിവദാസ്, ആർ. കെ നൗഷാദ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ബേബി ഫ്രാൻസിസ്, സുപ്രിയ രാമചന്ദ്രൻ, ഷാഹിദ പേള, കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പി. പി നൗഷാദ്, സൈസൺ മാറോക്കി, അനീഷ് പാലയൂർ, അഷ്‌റഫ് ബ്ലാങ്ങാട്, ഷിഹാബ് മണത്തല, ഫദിൻ രാജ്, അൻവർ ഹസ്സൈനാരകത്ത്, അശ്വിൻ ചാക്കോ, ഗോകുൽ, ഹിഷാം കപ്പൽ, ഷനാജ്, പ്രകാശ്, നവീൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.