mehandi new

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം

fairy tale

ഗുരുവായൂര്‍: തിരുവെങ്കിടം അയോധ്യ നഗറില്‍ പൂട്ടിയിട്ട വീട്ടില്‍ വാതില്‍ പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിദേശത്താണ്. അയല്‍വാസിയാണ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള്‍ വന്ന് നടത്തിയ പരിശോധനയില്‍ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തി. വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടിട്ടില്ല. ഗുരുവായൂര്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് തിരുവെങ്കിടത്തു തന്നെ പ്രായമുള്ള സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ മോഷണം നടന്നിരുന്നു. മുന്‍വാതിലിന്റെ പൂട്ടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മുറികളെല്ലാം വലിച്ചു വാരിയിട്ടു. സ്ത്രീകള്‍ ഉറങ്ങിക്കിടക്കുന്ന മുറിയിലെത്തിയപ്പോള്‍ അവര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പോഴാണ് മോഷ്ടാവ് സ്ഥലം വിട്ടത്. തോര്‍ത്തുകൊണ്ട് മുഖം മറച്ചയാളുടെ കൈയില്‍ ഇരുമ്പ് പാരയുണ്ടായിരുന്നു. 2000 രൂപ നഷ്ടപ്പെട്ടിരുന്നു.

Jan oushadi muthuvatur

Comments are closed.