mehandi new

പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ പ്രതിഷേധിച്ചു

fairy tale

അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി.  വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ  പ്രതിഷേധവുമായി പുന്നയൂർക്കുളം കെ എസ് ഇ ബി ഓഫീസിലെത്തി. 

planet fashion

കറന്റ് പോയാൽ ഓഫീസിലെക്ക് വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന് പുന്നയൂർക്കുളം കെ എസ് ഇ ബിക്കെതിരെ പരാതി ഉയരുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ഇല്ലാതായ വൈദ്യുതി പ്രതിഷേധത്തിനൊടുവിൽ ഞായറാഴ്ച വൈകീട്ടോടെ അധികൃതർ പരിഹരിക്കുകയായിരുന്നു. 

മേഖലയിൽ പല ഭാഗത്തും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടും തങ്ങൾ പ്പടി, പെരിയമ്പലം കിഴക്കൻ ഭാഗങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാത്തത് മൂലം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കെ എച്ച് ആബിദിൻ്റെ നേതൃത്വത്തിൽ ഷെക്കീർപൂളക്കൽ, ഫിറോസ് മൂക്കത്തയിൽ, മുസ്തഫ കരു വീട്ടിൽ, സമീൽ കളത്തിങ്ങൽ, രാജേഷ് നടുവിൽപ്പാട്ട് തുടങ്ങിയവർ കെ എസ് ഇ ബി ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ കെഎസ്ഇബി അസിസ്റ്റൻ്റ് എൻജിനിയർ ഇടപ്പെട്ട് വൈദ്യുതി ബന്ധം ഉടനെ പുന:സ്ഥാപിച്ചു.

Macare 25 mar

Comments are closed.