mehandi new

ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

fairy tale

ചാവക്കാട് : മാലിന്യമുക്തം  നവകേരളം  ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. 

ജി എം എൽ പി സ്കൂൾ തിരുവത്ര, ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം, ജി എഫ് യു പി സ്കൂൾ ബ്ലാങ്ങാട്, ജി ആർ എഫ് ടി എച്ച് സ്കൂൾ ചാവക്കാട്, എം ആർ ആർ എം എച്ച്‌ എസ് ചാവക്കാട്, സെന്റ് തോമസ് എൽ പി എസ് പാലയൂർ, കെ എ യു പി സ്കൂൾ തിരുവത്ര, എച്ച് ഐ എൽ പി എസ് പുത്തൻകടപ്പുറം, എൽ എഫ് ഇ എം എൽ പി സ്കൂൾ മമ്മിയൂർ, എൽ എഫ് സി യു പി എസ് മമ്മിയൂർ, എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ, രാജാ സീനിയർ സെക്കണ്ടറി സ്കൂൾ ചാവക്കാട് എന്നീ സ്‌കൂളുകളാണ് ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചത്. ചാവക്കാട് വിമൻസ് ഇസ്‌ലാമിയ കോളേജ് ഹരിത കലാലയമായി പ്രഖ്യാപിച്ചു. 

നഗരസഭാ ബസ്  സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രമായ വഴിയിടത്തിനോട് ചേർന്ന്  മുപ്പത് ലക്ഷം ചിലവിൽ ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മ വേദിയിൽ വെച്ചായിരുന്നു പ്രഖ്യാപനം. ചെയർ പേഴ്സൻ ഷീജ പ്രശാന്ത്, നഗരസഭ കൗൺസിലർമാർ, വിവിധ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, സ്ഥാപന മേധാവികളും, നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.  സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം  നന്ദി പറഞ്ഞു.

Royal footwear

Comments are closed.