mehandi new

ശ്രദ്ദേയമായി തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികം

fairy tale

ചാവക്കാട് : തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികാഘോഷവും അനുമോദനവും ഇൻഫാക്ക് സംസ്ഥാന സെക്രട്ടറി സി പി ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്തു. തിരുവത്ര ടി എം മഹൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അയൽകൂട്ടം സൊസൈറ്റി പ്രസിഡണ്ട് കെ.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസറിയ റിപ്പോർട്ട് വായിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പൊന്നാനി ഏരിയ കൺവീനർ ഉമൈമത്ത് ടീച്ചർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

planet fashion

മികച്ച സംരംഭകയായി തിരഞ്ഞെടുത്ത സലീന ഷാനവാസ്, മികച്ച സമ്പാദ്യം നേട്ടം കൈവരിച്ച പുഷ്പവല്ലി എന്നിവരെ വേദിയിൽ ആദരിച്ചു. അയൽകൂട്ടങ്ങളിലെ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും

പ്ലസ് ടു, എസ് എസ് എൽ സി പാസ്സായ വിദ്യാർത്ഥികളെ ആദരിച്ചു. 

ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ പ്രിഡണ്ട് വി.അബ്ദുസമദ് അണ്ടത്തോട്, മഹിളാ കോൺഗ്രസ് ജില്ല ഉപസമിതി ഉപാധ്യക്ഷ പ്രിയ ഗോപിനാഥ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം  എടക്കഴിയൂർ ഏരിയ കൺവീനർ ലുബ്ന ബക്കർ, വുമൺ ജസ്റ്റിസ് മൂവ്മെൻറ് ജില്ല കമ്മിറ്റി അംഗം നദീറ കുഞ്ഞുമുഹമ്മദ്, സൊസൈറ്റി സ്റ്റാഫുകളായ ഷെഫീന, അഫ്‌സാന, അയൽകൂട്ടം അംഗങ്ങളായ ഫാത്തിമ പർവീൻ, പുഷ്പവല്ലി, പുഷ്പ രാജേഷ്, തസ്നിം, റിഫ നസ്റിൻ, മനയത് യൂസുഫ് എന്നിവർ സംസാരിച്ചു. 

ജസീല നൗഷാദ് പ്രാർത്ഥന നിർവഹിച്ചു. 

സംഗമം അയൽകൂട്ടം സൊസൈറ്റി പ്രോഗ്രാം കൺവീനർ എ.വി.റസാഖ് സ്വാഗതവും ഫാത്തിമ്മ റസാഖ് നന്ദിയും പറഞ്ഞു. അഫ്‌സാന ആൻകറിങ് നിർവഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വാർഷികത്തോടനുബന്ധിച്ച് മെഹന്തി മത്സരവും പാചക മത്സരവും നടന്നു. അയൽക്കൂട്ടം അംഗങ്ങളുടെ വിപണനമേളയും ഉണ്ടായിരുന്നു.

Comments are closed.