mehandi new

തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി സമര പ്രചരണ യാത്ര സംഘടിപ്പിച്ചു

fairy tale

ചാവക്കാട് :  ദുർഭരണവും അഴിമതിയും ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന് ചാവക്കാട് നഗരസഭ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാർചിന്റെ പ്രചരണാർത്ഥം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ യാത്ര സംഘടിപ്പിച്ചു. 

planet fashion

മേഖലാ പ്രസിഡണ്ട് എച്ച് എം നൗഫൽ,  മേഖലാ വൈസ് പ്രസിഡണ്ട് എം എസ് ശിവദാസ്  എന്നിവർ ജാഥാ ക്യാപ്റ്റന്മാരായ  പദയാത്ര ഡിസിസി സെക്രട്ടറി എംവി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു. തിരുവത്രയിൽ നിന്നാരംഭിച്ച ജാഥ മേഖലയിലെ വിവിധ വാർഡുകളിൽ സഞ്ചരിച്ച്  പുത്തൻകടപ്പുറം സെന്ററിൽ സമാപിച്ചു. 

സമാപന സമ്മേളനം കെപിസിസി മുൻ മെമ്പർ സി എ ഗോപ പ്രതാപൻ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പാല്ലത്ത്, ചാവക്കാട് നഗരസഭ യുഡിഎഫ് പാർലമെന്ററി ലീഡർ കെ വി സത്താർ,  ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി വി ബദറുദ്ദീൻ,  കരിക്കിൽ ഷക്കീർ,  അനീഷ് പാലയൂർ, പി എം നാസർ, കെ കെ  സഫർഖാൻ,  പ്രദീപ് ആലപ്പിരി, ഹാരിസ്,  ഷാഹിദ മുഹമ്മദ് പുതിയറ,  ഷമീം, കെ എച്ച് ഷാഹുൽ ഹമീദ്  അലിക്കുഞ് തിരുവത്ര എന്നിവർ പ്രസംഗിച്ചു.

Comments are closed.