mehandi new

കടലാക്രമണ ഭീഷണി : അപകടസാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും

fairy tale

planet fashion

ഗുരുവായൂർ : നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ ഉന്നതല യോഗം ചേരുവാനും തീരുമാനിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്താൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. കടപ്പുറം പഞ്ചായത്തിലെ തീര പ്രദേശങ്ങൾ ഇറിഗെ ഷൻ വകുപ്പ് ഹോട്ട് സ്പോട്ട് ആയി വിലയിരുത്തിയ സാഹചര്യത്തിൽ സ്ഥലത്തെ സംബന്ധിച്ച് വിശദ മായ റിപ്പോർട്ട് നൽകാൻ റവന്യൂ ഇറിഗേഷൻ – ഫിഷറീസ് വകുപ്പ് മേധാവികൾക്ക് എംഎൽഎ നിർദേശം നൽകി. കടപ്പുറം പഞ്ചായത്തിലെ കടലാക്രമണവുമായി ബന്ധപ്പെട്ട എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചേറ്റുവയിലെ തെക്ക് ഭാഗമായ മുനയ്ക്ക കടവ് മുതൽ അഞ്ചങ്ങാടി ലൈറ്റ് ഹൗസ് വരെയുള്ള സ്ഥലത്ത് 19 ചെറിയ പുലിമൂട്ടുകൾ നിർമ്മിച്ച് കടൽക്ഷോഭം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ഹാർബർ എക്സി എഞ്ചിനീയർ യോഗത്തെ അറിയിച്ചു. പുഴയിലെ മണ്ണും ചെളിയും വാരി പഞ്ചായത്തിന്റെ സഹായത്തോടെ ലേലം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

അഡിഷ്ണൽ ഇറിഗേഷൻ വിഭാഗം ചുള്ളിപ്പാടം ഭാഗത്ത് നടത്തുന്ന സൈഡ് കെട്ടുന്നതുൾപ്പെടെയുള്ള പ്രവർത്തികൾ സമയബന്ധിതമായി ചെയ്ത് തീർക്കാൻ എംഎൽഎ നിർദ്ദേശിച്ചു. പുന്നയൂർക്കുളത്ത് 4.25 കോടി രൂപയുടെ കടൽ ഭിത്തി നിർമാണത്തിൻ്റെ ഭരണാനുമതി ഉടൻ ലഭിക്കുമെന്ന് ഇറിഗേഷൻ എക്സി എഞ്ചിനീയർ അറിയിച്ചു. ഫിഷ് ലാൻഡിങ് സെൻററിന്റെ അക്വസിഷൻ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാനും ഫിഷ് ലാൻഡിങ് സെന്ററിൽ ബോട്ട് ഉടമസ്ഥർ, തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റി അടിയന്തിരമായി ചേരുവാനും നിർദ്ദേശം നൽകി. നിലവിലെ ഹാർബർ എഞ്ചിനീയറിങ് ഓഫീസ് ചെറ്റുവയിൽ തന്നെ നില നിർത്താനും ജില്ലയിലെ ഏക ഹാർബർ ചേറ്റുവയിൽ ആയതിനൽ ജില്ലാ ഓഫീസായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. പുലിമൂട്ട് നിർമ്മാണത്തിന്റെ ഭാഗമായി തകർന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര വെസ്റ്റ് റോഡ് നവീകരണ പ്രവർത്തികൾ എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകി.

ചാവക്കാട് നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഇറിഗഷൻ എക്സ് എഞ്ചിനീയർ ഐ കെ മോഹനൻ, ഹാർബർ എക്സ് എഞ്ചിനീയർ ഗയ കെ പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ടി ടി ജയന്തി, ചാവക്കാട് താലൂക്ക് തഹസിൽദാർ ടി കെ ഷാജി, കടപ്പുറം ഇറിഗേഷൻ ഫിഷറീസ് ഉദ്യോഗസ്ഥർ, കടപ്പുറം പഞ്ചായത്ത് വാർഡ് മെമ്പർമാർ, കടപ്പുറം പഞ്ചായത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.