mehandi new

ജീവകാരുണ്യ സേവന രംഗത്ത് ആറു വർഷം പൂർത്തീകരിച്ച് തിരുവത്ര ലാസിയോ

fairy tale

ചാവക്കാട്: ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി എം ഹാളിൽ വെച്ചു പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് പ്രസിഡന്റ് കെ എ നിഷാദ് അധ്യക്ഷനായി. മേഖലയിലെ വിരമിച്ച അധ്യാപകരെയും ചാവക്കാട് നഗരസഭ ഹരിത കർമ്മ സേന അംഗങ്ങളെയും റാങ്ക് ജേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ആദരിച്ചു.

planet fashion

ട്രസ്റ്റ് ഭാരവാഹികളായ നവാസ് വി എ, ഷഫീക് കെ എച്, ഷഫീക് ടി എം, ഷാഹിന പി എച്,  സാമൂഹ്യപ്രവർത്തകൻ മനയത്ത് യൂസഫ് ഹാജി, ജി സി സി പ്രതിനിധി അഷ്ഫാക് കെ എച് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പി എസ് മുനീർ സ്വാഗതവും ട്രഷറർ സി  കെ രമേശ്‌ നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.