mehandi new

കെട്ടികിടക്കുന്ന ആർ സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യുക – ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ

fairy tale

ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പൗരാവകാശ വേദി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ധർണ്ണ ഉദ്ഘാടനം ചെയ്തു.

planet fashion

ജനങ്ങളിൽ നിന്നും കോടികണക്കിന് രൂപ ഫീസ് ആയി കൈപറ്റിയിട്ടും എട്ടു മാസത്തോളമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

താലൂക്ക് പ്രസിഡണ്ട് വർഗീസ് പാവറട്ടി അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. ജെ. ഷാജൻ മാസ്റ്റർ, എൻ. ജെ. ലിയോ, മുഹമ്മദ് സിംല, കെ.യു. കാർത്തികേയൻ,  എ. കെ. ഷിഹാബ്, ഭാസ്ക്കരൻ മന്നത്ത്, അഫ്സൽ പാലുവായ്, പി. എസ്. രാജൻ,bപി.വി. ഷെഫീർ എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.