mehandi new

വേനൽ ചൂടിന് ആശ്വാസം പകർന്ന് ചാവക്കാട് സ്റ്റാൻഡിൽ നഗരസഭ തണ്ണീർപന്തൽ ഒരുക്കി

fairy tale

ചാവക്കാട് : ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക്  ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ഒരുക്കി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു.  വൈസ് ചെയർമാൻ  കെ. കെ മുബാറക്, വിവിധ  സ്ഥിരസമിതി അധ്യക്ഷന്മാരായ  ബുഷറ ലത്തീഫ്,  പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർമാരായ  ഉമ്മു, ഫൈനൽ കാനാമ്പുള്ളി, കെ. വി ഷാനവാസ്, രഞ്ജിത്ത് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 –  ഷമീർ എം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 –  ആസിയ സി. എം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വരുംദിവസങ്ങളിൽ .ചാവക്കാട് ടൗൺ, ചാവക്കാട് ബീച്ച്, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും തണ്ണീർപ്പന്തൽ ഒരുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Haji’s pharma

Comments are closed.