mehandi new

തൃശൂരിൽ നിന്ന് ഇരുപത്തിരണ്ട് പെൺപുലികൾ വയനാട്ടിലേക്ക് ബസ്സ്‌ കയറി

fairy tale

ഗുരുവായൂർ : കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വളണ്ടിയേഴ്‌സ് വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ തൃശ്ശൂരിലെ ആറ് സ്റ്റേഷനുകളിൽ നിന്നായാണ് 22 വനിതാ വളണ്ടിയേഴ്‌സ്.  

ഇന്ന് തൃശൂർ നിന്നും പുറപ്പെട്ട 27 സിവിൽ ഡിഫെൻസ്  വളണ്ടിയർമാരിൽ  അഞ്ചു പേരാണ് പുരുഷന്മാരായിട്ടുള്ളത്. പത്ത് ഫയർ ഓഫീസർമാരും ഉൾപ്പെടെ 37 പേരാണ് പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി സി ബസ്സിൽ ഇന്ന് രാവിലെ പത്തിന് പുറപ്പെട്ടത്. തൃശൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വനിതകളുടെ ആദ്യ ടീമാണ് ഇത്. മറ്റു ജില്ലകളിൽ നിന്നുള്ള വനിത വളണ്ടിയർമാരുടെ പ്രാതിനിധ്യം അഞ്ചോ അറിലോ പരിമിതപ്പെടുമ്പോൾ തൃശൂരിൽ നിന്നുള്ള വനിതകളുടെ എണ്ണം ചെറുതല്ല. 

ഗുരുവായൂർ സ്റ്റേഷനിൽ നിന്നും നാലു വനിതകളാണ് ടീമിൽ അംഗങ്ങളായിട്ടുള്ളത്. അധ്യാപിക, മാധ്യമ പ്രവർത്തക, എഴുത്തുകാരി, സാമൂഹ്യ  പ്രവർത്തക, നടി എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന ബ്രഹ്മപുരം അഗ്നിശമന ദൗത്യത്തിലെ പങ്കാളികൂടിയായ ചാവക്കാട് പാലയൂർ സ്വദേശി കെ എസ് ശ്രുതി,  തൊഴിയൂർ സ്വദേശി കെ എസ് സ്മിന, എ എസ്  ഷെറീന,  പി എൻ രഞ്ജിനിമോൾ എന്നിവർ കുന്നംകുളത്ത് നിന്നും തൃശൂർ ടീമിനോടൊപ്പം ചേർന്നു. 

planet fashion

Comments are closed.