mehandi new

ഗുരുവായൂരിൽ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ

fairy tale

planet fashion

ഗുരുവായൂര്‍: ഗുരുവായൂർ ബസ് സ്റ്റാന്‍ഡില്‍ കാറിലെത്തി ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി അമ്പലത്തു വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറെസ്റ്റ്‌ ചെയ്തത്.

ഇന്ന് ഉച്ചയോടേയാണ് സംഭവം. കാറിന് ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു അക്രമം. ഗുരുവായൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന മെഹ്‌സില്‍ ബസിലെ ജീവനക്കാരുമായാണ് സംഘര്‍ഷമുണ്ടായത്. അക്രമി സംഘത്തിന്റെ കയ്യില്‍ എയര്‍ഗണ്ണും, കത്തികളും ഉണ്ടായിരുന്നു. അക്രമിസംഘത്തെ ബസ് ജീവനക്കാരും
നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

Unani banner ad

Comments are closed.