mehandi banner desktop
Chavakkad online

ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ട് പേർ പിടിയിൽ

Ft

തൃശൂർ: ആംബുലൻസിൽ ബീക്കൺ ലൈറ്റ് തെളിയിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി.വെട്ടിക്കൽ സ്വദേശി ഫെലിക്‌സ്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ആംബുലൻസ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 280 ഗ്രാം എംഡിഎംഎയും കണ്ടെത്തി.ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തൃശൂർ സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്

Jan oushadi

Comments are closed.