
പുന്നയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ മുഖ്യപ്രഭാഷണം നടത്തി.

ആശുപത്രിയിൽ കുട്ടികൾക്ക് ഒ.പി ടിക്കറ്റ് സൗജന്യമായി നൽകിയിരുന്നത് തുടരുക. ചന്ദന മരം മുറിച്ചു കടത്തിയ പ്രതികളെ പിടികൂടുക, എച്ച് ഐ, ജെ എച്ച് ഐ, ജെ പി എച്ച് എൻ തസ്തികകളിലെ ഒഴിവുകൾ നികത്തുക, കെട്ടിടം പൊളിച്ച് വിറ്റതിലെ അഴിമതി അന്വേഷിക്കുക, രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുക, മാസങ്ങളായി കേടായി കിടക്കുന്ന ഓക്സിജൻ സിലിണ്ടറുകൾ പ്രവർത്തനക്ഷമമാക്കുക, നാഷണൽ ഹൈവേ ഏറ്റെടുത്ത സ്ഥലത്തിനും കെട്ടിടത്തിനും ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
ഉമ്മർ മുക്കണ്ടത്ത്, കെ.കെ ഷുക്കൂർ, സി അഷ്റഫ്, എം.വി ഷെക്കീർ, കെ.കെ ഹംസക്കുട്ടി, സി.വി സുരേന്ദ്രൻ, പി.കെ ഹസ്സൻ, കാട്ടി അബ്ദുറഹ്മാൻ, നഫീസക്കുട്ടി വലിയകത്ത്, ടി.എ അയിഷ, കെ കമറുദ്ദീൻ, ഫൈസൽ തഹാനി, കരീം കരിപ്പോട്ടിൽ, പി.എം സൈദലവി, സി ജബ്ബാർ, മൊയ്തീൻഷ പള്ളത്ത്, അസീസ് മന്ദലാംകുന്ന്, എ.വി അലി, ഷർബനൂസ് പണിക്കവീട്ടിൽ, ആർ.വി കബീർ ഫൈസി, അബ്ദുൽ സലീം കുന്നമ്പത്ത്, മുനാഷ് മച്ചിങ്ങൽ, ടി.വി മുജീബ് റഹ്മാൻ, ഷാജഹാൻ മൂന്നൈനി, ഇർഷാദ് പള്ളത്ത്, കെ നൗഫൽ, സുബൈദ പുളിക്കൽ, സലീം അവിയൂർ, ഷാഫി എടക്കഴിയൂർ, സുബൈദ പാലക്കൽ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം. കുഞ്ഞുമുഹമ്മദ് സ്വാഗതവും റാഷ് മുനീർ നന്ദിയും പറഞ്ഞു.

Comments are closed.