mehandi new

ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ – ലോകഹൃദയ ദിനത്തിൽ വാക്കത്തോൺ, ഫ്ലാഷ് മോബ്, പരിശീലന ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ലോക ഹൃദയത്തിനോടനുബന്ധിച്ച് ഹയാത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഹയാത്ത് ആശുപത്രി അങ്കണത്തിൽ ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ സിസിൽ ഫ്ലാഗ്‌ ഓഫ് ചെയ്തു. ചാവക്കാട് നഗരത്തിൽ ഹയാത്ത് ആശുപത്രി ജീവനക്കാരുടെ ഫ്ലാഷ് മോബും, ഹൃദയ സ്തംഭനം സംഭവിച്ചാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ച് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

planet fashion

ഹൃദയത്തെ സംരക്ഷിക്കുന്നതിനു വേണ്ടി നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട വിഷയത്തെ കുറിച്ച് പ്രമുഖ ഹൃദ്‌രോഗ വിദഗ്ദൻ ഡോക്ടർ ഷൗജാദ് മുഹമ്മദ് ക്ലാസെടുത്തു. പരിശീലനക്ലാസിന് മുഹമ്മദ് ഷാക്കിർ, ബിജോ എന്നിവർ നേതൃത്വം നൽകി. ചാവക്കാട് പട്ടണത്തിൽ നടന്ന പരിപാടികൾക്ക് സാംസ്കാരിക പ്രവർത്തകരായ ഫിറോസ് പി. തൈപറമ്പിൽ, ജമാൽ താമരത്ത്. അനീഷ് പാലയൂർ, എൻ. കെ. ശംസുദ്ദീൻ, നൗഷാദ് തെക്കുംപുറം, ഡോക്ടർ രതീഷ്, ഡോക്ടർ കൃപ, ഹയന, നഴസിങ്ങ് സൂപ്രണ്ട് അജിതാദേവി എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Jan oushadi muthuvatur

Comments are closed.