mehandi new

പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു

fairy tale

മണത്തല : പ്രസക്തി ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ  ഉദ്ഘാടനം ചെയ്തു.  വായനശാല നേതൃസമിതി ചെയർമാൻ  മനോജ് കൂർക്ക പറമ്പിൽ  അധ്യക്ഷതവഹിച്ചു.  വായനശാല സെക്രട്ടറി  അനിത കെ പി സ്വാഗതം പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനും അബുദാബി ശക്തി അവാർഡ് ജേതാവുമായ  വി യു സുരേന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി.  സാംസ്കാരിക പ്രവർത്തകനും വായനശാല രക്ഷാധികാരിയുമായ  കെ എ രമേഷ് കുമാർ ഒ വി വിജയനെ കുറിച്ച്  സംസാരിച്ചു. വാർഡ് കൗൺസിലർ രമ്യ ബിനേഷ്, എഴുത്തുകാരായ കെ എം മുഹമ്മദ്, കെ ആർ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്  സംസാരിച്ചു.   വി യൂ സുരേന്ദ്രൻ വായനശാലയ്ക്ക് സമ്മാനിച്ച പുസ്തകങ്ങൾ ലൈബ്രേറിയൻ  ഡെയ്സി സുനിൽ ഏറ്റുവാങ്ങി.  സോന സുനിൽകുമാർ നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.