mehandi new

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു

fairy tale

planet fashion

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മെഹ്‌റ ഭാനു കുത്തിവെപ്പിന് നേതൃത്വം നൽകി.

കുളമ്പ് രോഗ പ്രതിരോധ കുത്തി വയ്പ് നവംബർ 15 മുതൽ ഡിസംബർ 8 വരെയുള്ള 21 പ്രവർത്തി ദിവസങ്ങളിൽ നടക്കും
നാലുമാസവും അതിനു മുകളിലും പ്രായമുള്ള മുഴുവൻ പശു, എരുമ വർഗ്ഗത്തിലുള്ള ഉരുക്കളെയും കുത്തിവെപ്പിന് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.
കർഷകരുടെ ഭവനങ്ങളിൽ എത്തി ഉരുക്കളെ കുത്തിവെപ്പിന് വിധേയമാക്കും. നഗരസഭയിലെ വെറ്ററിനറി സർജൻ/ സീനിയർ വെറ്ററിനറി സർജൻ ആണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്.

വാക്സിനേഷനോടൊപ്പം തന്നെ ഇയർ ടാഗ് ചെയ്തു ഹെൽത്ത് കാർഡും നൽകും. വാക്സിനേഷനും അനുബന്ധകാര്യങ്ങളും തികച്ചും സൗജന്യമായാണ് കർഷകർക്ക് ലഭ്യമാക്കുന്നത്.

Jan oushadi muthuvatur

Comments are closed.