mehandi new

അണ്ടത്തോട് വീട് കയറി അക്രമം – യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി ആക്രമിച്ച് യുവാവിനെ കുത്തുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. അണ്ടത്തോട് സ്വദേശികളായ കുന്നംമ്പത്ത് ഫഹദ് (27), മുഹമ്മദ്‌ യാസിൻ (23) എന്നിവരാണ് പിടിയിലായത്. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ ഷംസുദ്ദീന്റെ വീട്ടിൽ വെള്ളിയാഴ്ച്ച രാത്രിയാണ് അക്രമം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ട് പുറത്ത് വന്ന ഷംസുദീന്റെ മകൻ ഷമീമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഷംസുദീന്റെ ഭാര്യ ആമിന (53) സഹോദരി റാബിയ (37) എന്നിവരെയും സംഘം മർദ്ദിച്ചു. പരിക്കേറ്റ മൂന്ന് പേരേയും ചാവക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വടക്കേകാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. എസ് ഐ കെ. പി. ആനന്ദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്റ് ചെയ്തു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണം.

Unani banner ad

Comments are closed.