വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം നിർത്തിവെക്കണം – വെൽഫയർ പാർട്ടി


ചാവക്കാട് : വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് ബീച്ച്ലേക്ക് മാർച്ചും പൊതുയോഗവും നടത്തി. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഇ. എ. റഷീദ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ ഹനീഫ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ അതിരൂപ കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് തോമസ് ചിറമൽ ഐക്യദാർഢ്യ പ്രസംഗം നടത്തി.
പ്രവാസി വെൽഫെ യർ ജില്ലാ പ്രസിഡന്റ് അക്ബർ പെലെമ്പാട്ട്, ജില്ലാ കമ്മറ്റി അംഗം റകീബ് അണ്ടത്തോട്, മണ്ഡലം സെക്രട്ടറി ഫൈസൽഉസ്മാൻ, ട്രെഷറർ റഖീബ് തറയിൽ എന്നിവർ സംസാരിച്ചു.
ഒ. കെ. റഹീം, മുഹമ്മദ് സുഹൈൽ, എം.കമാൽ, റസാഖ് പി.എച്ച്, കെ. വി. ഷിഹാബ്, മുഹമ്മദ് വട്ടേക്കാട്, റസാഖ് ആലുംപടി, താഹിർ മന്നലാംകുന്ന്, ഇ എ റഷീദ് മാസ്റ്റർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.