mehandi new

വി പി മാമു കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തു – എം പി യെ ക്ഷണിച്ചില്ല യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് ദേശീയ പാതയിൽ   പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് നിർമിച്ച വി. പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ  പ്രവർത്തന ഉദ്ഘാടനവും  ഫോട്ടോ അനാച്ഛാദനവും  മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. എൻ. കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. ദീർഘകാലം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു വി.പി മാമ്മു. കമ്മ്യൂണിറ്റി ഹാൾ നിർമിക്കാൻ എം.പി വഴിയാണ് മുഖ്യ ഫണ്ട് ലഭ്യമാക്കിയത്. എന്നാൽ ഉദ്ഘാടനത്തിന് എം.പിയെ ക്ഷണിച്ചില്ല എന്നാരോപിച്ച് കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചു. 

planet fashion

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം വീട്ടിപറമ്പിൽ,  പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ .കെ നിഷാർ, ചാവക്കാട് ബ്ലോക്ക് മെമ്പർ  ഫാത്തിമ ലീനസ്, ഗ്രീഷ്മ സനോജ്, പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തയിൽ, ബിന്ദു ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ ബിജു പള്ളിക്കര, ശോഭ പ്രേമൻ,  ഹാജറ കമറുദ്ദീൻ,   ഇന്ദിരാ പ്രബുലൻ, ബുഷറ നൗഷാദ്, അജിത, കെ എച്ച് ആബിദ്, പഞ്ചായത്ത് സെക്രട്ടറി രശ്മി സി എസ്, മുൻ  എ.ഡി ധനീബ്, സി. ടി സോമരാജൻ, എം.കെ ബക്കർ, പ്രവീൺ പ്രസാദ്,   കെ.സി രാജു,  വി കെ യൂസുഫ്,  പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സി വി സുരേന്ദ്രൻ,  പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, വാർഡ് മെമ്പർ  പി എസ് അലി എന്നിവർ പ്രസംഗിച്ചു.

പടം അടിക്കുറിപ്പ്: പുന്നയൂർക്കുളം പഞ്ചായത്ത് അണ്ടത്തോട് നിർമിച്ച വി.പി മാമ്മു കമ്മ്യൂണിറ്റി ഹാൾ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.