mehandi new

കാറ്റിൽ കൂടിളകി കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക് – വളർത്തു നായ ചത്തു

fairy tale

പുന്നയൂർക്കുളം:  കിഴക്കേ ചെറായി കളരിക്കൽ ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലെ മാവിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചൂൽപ്പുറം വിശ്വന്റെ  വളർത്തുനായയാണ് കടന്നൽ കുത്തേറ്റു ചത്തത്. ചൂൽപ്പുറം പ്രേമനെ കടന്നൽക്കൂട്ടം ആക്രമിക്കുന്നത് കണ്ടു ഓടിയെത്തിയ സഹോദരൻ ചൂൽപ്പുറം വിശ്വന്റെ മകൻ ശ്രീഹരി എന്നിവർക്കും സാരമായി കടന്നൽ കുത്തേറ്റു. ക്ഷേത്രത്തിലെ പൂജാരി വിജേഷ്, ചെറായി സ്വദേശി ഷാഫി എന്നിവർ വടക്കേക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്.

Macare 25 mar

Comments are closed.